Saturday, November 6, 2010

സത്യം

ജീവിത ഗന്ധിയായ
കവിത മോഹിച്ചാണ്
എഴുത്തുതോല
തുറന്നത്

തുരുമ്പ് പിടിച്ച എഴുത്താണി
എന്നെ നോക്കി ചിരിച്ചു

ജീവിതത്തില്‍
സത്യസന്ധമായി
ഒന്നുമില്ലെന്ന് മനസ്സിലായതിനാല്‍
എഴുത്തോല മടക്കിവക്കുന്നു


തുരുമ്പാണി
കടലില്‍എറിയുന്നു....




8 comments:

ചാണ്ടിച്ചൻ said...

ഉപയോഗിക്കാതിരുന്നാല്‍ ഏതു സാധനവും തുരുമ്പ് പിടിക്കും...അത് കളയാന്‍ ഒരു മാര്‍ഗമേയുള്ളൂ...നിരാശനാവാതെ വീണ്ടും ഉപയോഗിക്കുക...അത് കൊണ്ട് കടലില്‍ തള്ളല്ലേ....

ശ്രീ said...

കൊള്ളാം

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ജീവിതം സത്യ സന്ധമായി എഴുതരുത്. :)

Manoraj said...

ചാണ്ടിക്കുഞ്ഞിന്റെ വാക്കുകള്‍ക്കടിയില്‍ എന്റെ ഒരു ഒപ്പ്..

lekshmi. lachu said...

നിരാശനാവാതെ വീണ്ടും എഴുതൂ ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എഴുത്താണിയല്‍പ്പം സ്വാര്‍ഥതയില്‍ നനക്കു ..പിന്നെ എല്ലാം ശരിയാകും

നാമൂസ് said...

എങ്കില്‍, ഞാന്‍ പറയുന്നു.

"ഞാന്‍ കുറിച്ച പ്രണയാക്ഷരങ്ങള്‍ക്ക് ഒടുവില്‍ നിണമുണങ്ങിയ ഒരു എഴുത്താണിയും തഴമ്പിച്ച കൈ വിരലുകളും മാത്രം മിച്ചം"..!!!!

ഖാദര്‍ said...

ആ തുരുമ്പാണി കടലില്‍ നിന്നും മുങ്ങിയെടുക്കൂ....നേര്‍ക്കാഴ്ചകള്‍ ഇനിയുമെഴുതൂ...