ഉല്പത്തി പുസ്തകത്തില്‍ പേരില്ലാത്തതിനാല്‍
ദൈവം ഭൂമിയിലെക്കെറിഞ്ഞു...
മുല കണ്ണ് കടിച്ച
ചുണ്ടുകള്‍ പറിച്ചെറിഞ്ഞമ്മ
തിളയ്ക്കുന്ന മുലപ്പാല്‍ തൊണ്ടയില്‍
കുരുങ്ങി
തെരുവിലെക്കെറിഞ്ഞ
കുഞ്ഞ്..
കവിത കുടിച്ചു വളര്‍ന്നു..
അമ്മ
തിരിഞ്ഞുനോക്കാതെ നടന്നകന്നപ്പോള്‍
പിന്‍വിളി വേണ്ടന്ന്
കുഞ്ഞുപറഞ്ഞുകാണും
ഹാജര്‍ പുസ്തകത്തില്‍ ചേര്‍ക്കാന്‍
പേരില്ലെന്ന തിരിച്ചറിവില്‍
പള്ളിക്കൂടവാതിലടഞ്ഞപ്പോള്‍
തെരുവിലെ
സര്‍വകലാശാലകള്‍
നിനക്കേകിയ ബിരുദങ്ങള്‍
മിട്ടായി തെരുവില്‍ ജോണിനോടപ്പം
ഹൃദയം പിളര്‍ക്കുന്ന കവിതയുമായി
ഒരു താന്തോന്നി...
ചിതലരിച്ച ജീവിതം
കടമെടുത്ത്
നിന്‍റെ കരളുചാലിച്ചുക്കോറിയ
ചോരമണക്കുന്ന
വാക്കുകള്..
കത്തുന്ന ച്യോദ്യങ്ങള്‍
അവസാനവായ്ത്തരി മണ്ണും
സ്വയം നുണഞ്ഞഞ്ഞു
വിലാസം ഇല്ലാത്ത
ശവകുഴിയില്‍ കിടക്കുന്നത്
ഞാനല്ലെന്നു
നീ
വിളിച്ച്ചാര്‍ക്കുന്നുണ്ടാകാം..
Subscribe to:
Post Comments (Atom)
5 comments:
അയ്യപ്പണ്ണനു ആദരാഞ്ജലികള്‍
http://www.thattakam.com/
'ചോര പുരണ്ട അഞ്ചു രൂപയിലേക്കാണ് അപ്പോഴും എന്റെ കണ്ണ്'
എന്നും അനാഥമായ അയ്യപ്പജീവിതത്തിനു ആദരാഞ്ജലികള്‍!
ഹോ...അയ്യപ്പന് കൊടുക്കാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി...
"എന്റെ രുചിയോര്‍ത്ത് അഞ്ചെട്ടുപേര്‍ കൊതിയോടെ .."
അതെ കൊതിയോടെ ശവസംസ്കാരത്തിന് പങ്കെടുക്കാന്‍ ചിലര്‍ ...
അയ്യപ്പണ്ണന് ആദരാഞ്ജലികള്‍ ...
ഒസ്യത്തുക്കളുടെ ഒടുവില്‍ ചേര്‍ക്കാന്‍
പിന്നെയും എന്തൊക്കെയോ ബാക്കി
വെച്ചു പോയവനെ നിനക്ക് പ്രണാമം
Post a Comment