Tuesday, February 23, 2010

നിലവിളികള്‍



നോക്കു
തീവണ്ടി കൂകുകയാണ്

ചരിഞ്ഞും,
കുലിങ്ങിയും
ചിലപ്പോള്‍
മുന്നോട്ടു
അല്ലെങ്കില്‍
പിന്നോട്ട് ....

ഉന്തിയ വയറുകളും
ഉള്ളിലാണ്ട കണ്ണുകളും

കണ്ടു

കരിഞ്ഞ വയലും,
മൊട്ടകുന്നും,
വറ്റിയ പുഴയും

കണ്ടു

വെള്ളമില്ലാത്ത
പുഴയ്ക്കു കുറുകെ
പാലം താണ്ടി
അതു കൂകിപായുന്നു

അന്തിമയക്കത്തിലെ
ആലോസരപെടുത്തലുകള്‍
കേട്ടാവാം കൂടെ
കുറുക്കനും, കുറുനരികളും,
കൊടിചിപട്ടികളും
കൂവുന്നത്...

നിരത്തിലെ
വിസര്‍ജ്യങ്ങളും
ഉണ്ണാത്ത ഉണ്ണികളെയും

കണ്ടു

കൊതിതീരാതെ
തീവണ്ടി കൂവുന്നത്...

ഒരു തിരുത്തോടെ
തീവണ്ടി പറഞ്ഞു...

ഇതെങ്ങിനെ

എരിവയറില്‍
തീയ്യെരിയുമ്പോള്‍


കാഴ്ചകള്‍എന്നെ
വേട്ടയാടുമ്പോള്‍
ഇതെന്‍റെ
നിലവിളികള്‍

തീവണ്ടി കിതക്കുകയാണ്
ഒരു ആര്‍ത്തനാദം പോലെ
താണ്ടിയ ജീവിതം
ഓര്‍ത്ത്താകാം

8 comments:

Cm Shakeer said...

വളരെ നന്നായിരിക്കുന്നു ഇസ്മയീല്‍.
അര്ത്ഥവത്തായ വാക്കുകള്‍ ഉള്ളില്‍ ഗര്‍ഭം ധരിക്കുന്ന ഒരു കവിത.
കഥാപാത്രമായ തീവണ്ടി പോലെ തന്നെ.

ശ്രീ said...

"തീവണ്ടി കിതക്കുകയാണ്
ഒരു ആര്‍ത്തനാദം പോലെ
താണ്ടിയ ജീവിതം
ഓര്‍ത്തതാകാം"

കൊള്ളാം

ചാണ്ടിച്ചൻ said...

എന്റമ്മച്ചീ...എനിക്കൊന്നും മനസ്സിലായില്ല...

ഒഴാക്കന്‍. said...

"തീവണ്ടി കിതക്കുകയാണ്
ഒരു ആര്‍ത്തനാദം പോലെ
താണ്ടിയ ജീവിതം
ഓര്‍ത്തതാകാം"

അല്ലെങ്കില്‍ ഇനിയും ഓടണമല്ലോ എന്ന് കരുതിയാവാം :)

smitha adharsh said...

ജീവിതമാകുന്ന തീവണ്ടി...നന്നായി,ഈ യാത്ര..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പലതും ഒളിച്ചിരിക്കുന്ന കവിത!
തീവണ്ടി പോലെ നീളമുള്ള കവിത

ഭാവുകങ്ങള്‍ ...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പകലിന്‍റെ സദാചാരം
പാതിരാവിന്‍റെ മറവില്‍ അടിയുടുപ്പുകളുരിയുന്നതും
ആര്‍ത്തനാദങ്ങള്‍ നേര്‍ത്തു ഞരക്കങ്ങളാകുന്നതും
ഈ അഗ്നി ഭോജി കാണുന്നില്ലേ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ കവിതയെ എനിക്ക് ജീവിതം എന്നാണ് വിളിക്കാന്‍ തോന്നുന്നത്