Thursday, February 11, 2010

സമയത്തിനു കാവല്‍

നേരം തെറ്റിയ
ഘടികാരമണി
ഭൂതകണ്ണാടിയില്‍
കണ്ടനേരം
ക്ലോകിലെ സൂചികള്‍
നേരമില്ലാതെ പായുമ്പോള്‍

സ്വയം
കൊഴിയുന്ന നേരമറിയാതെ
നേരയാക്കാന്‍ മറന്ന ചിലത്.....

പറയാന്‍ മറന്നത്
ഓര്‍ത്തെടുക്കാന്‍
ഒരു വാശിയോടെ
ക്ലോക്കിലെ സ്പ്രിങ്ങുകള്‍
മുറുകികൊണ്ടേയിരിക്കുന്നു

3 comments:

Unknown said...

സ്വന്തം നേരം
കൊഴിഞ്ഞുപോകുന്നതറിയാതെ
നേരയാക്കാന്‍ മറന്ന ചിലത്..

ചാറ്റല്‍ said...

നേരത്തിന്റെ സൂചികള്‍ക്ക് ഒന്ന് നിന്ന് തിരിയാന്‍ നേരമില്ല...
അച്ഛന്‍ ആവതു നോക്കിയിട്ടും ശരിയാകാത്ത വലിയ സൂചിയും നേരെപോകുന്ന ചെറിയ സൂചിയും

haari said...
This comment has been removed by the author.