Saturday, July 18, 2009

മരുഭൂമികൾ ഉണ്ടാവുന്നതു


ജീവിതം സംഭവിക്കയാണു
രാതിക്കും പകലിനുമിടയിലെ
ഓർമ്മതെറ്റുമാതിരി

പകൽ തിളക്കുന്നകഞ്ഞിപോലെ
വേവുന്നു
രാത്രിയോ...
ശീതികരണയന്ത്രത്തിന്റെ അലർച്ചയാകുന്നു
പണ്ടു
കടൽ താണ്ടിയവന്റെ
കടന്നൽ കുത്തേറ്റ മുഖം
കടമെടുത്ത ജീവിതം
വീണ്ടുമുരുളുകയാണു..
ഓട്ടകിണ്ണത്തിലെ
ജലം പോലെ..

ഇനിയുമൊരു മരുഭൂമിയുണ്ടെന്നൊരാൾ
പുതിയ പാസ്സ്പോർട്ടും
വിസയുമായി
വീണ്ടുമൊരു മരുപ്പച്ച..

കടൽ കടന്നവന്റ ദ്ദുഃഖം
കുടലെരിഞ്ഞവന്റെ
വേദനയാണു..
ബന്ധങ്ങൾ മുറുകുമ്പോൾ
പരദേശി വീണ്ടും..
മരുഭൂമികൾക്കായി
കാതോർത്തിർക്കുന്ന
ഒട്ടകങ്ങളാവുന്നു....

അറബിക്കൊ
പഴയ ഒട്ടകങ്ങളെ ഇപ്പൊഴും സംശയമാണു....

1 comment:

ചാറ്റല്‍ said...

nammute akkounNTil akkangaL perukumpol
maRannu pOkunnunaam palathum

oarmmappeTuTHalinunandi