Tuesday, February 23, 2010

നിലവിളികള്‍



നോക്കു
തീവണ്ടി കൂകുകയാണ്

ചരിഞ്ഞും,
കുലിങ്ങിയും
ചിലപ്പോള്‍
മുന്നോട്ടു
അല്ലെങ്കില്‍
പിന്നോട്ട് ....

ഉന്തിയ വയറുകളും
ഉള്ളിലാണ്ട കണ്ണുകളും

കണ്ടു

കരിഞ്ഞ വയലും,
മൊട്ടകുന്നും,
വറ്റിയ പുഴയും

കണ്ടു

വെള്ളമില്ലാത്ത
പുഴയ്ക്കു കുറുകെ
പാലം താണ്ടി
അതു കൂകിപായുന്നു

അന്തിമയക്കത്തിലെ
ആലോസരപെടുത്തലുകള്‍
കേട്ടാവാം കൂടെ
കുറുക്കനും, കുറുനരികളും,
കൊടിചിപട്ടികളും
കൂവുന്നത്...

നിരത്തിലെ
വിസര്‍ജ്യങ്ങളും
ഉണ്ണാത്ത ഉണ്ണികളെയും

കണ്ടു

കൊതിതീരാതെ
തീവണ്ടി കൂവുന്നത്...

ഒരു തിരുത്തോടെ
തീവണ്ടി പറഞ്ഞു...

ഇതെങ്ങിനെ

എരിവയറില്‍
തീയ്യെരിയുമ്പോള്‍


കാഴ്ചകള്‍എന്നെ
വേട്ടയാടുമ്പോള്‍
ഇതെന്‍റെ
നിലവിളികള്‍

തീവണ്ടി കിതക്കുകയാണ്
ഒരു ആര്‍ത്തനാദം പോലെ
താണ്ടിയ ജീവിതം
ഓര്‍ത്ത്താകാം

Thursday, February 11, 2010

സമയത്തിനു കാവല്‍

നേരം തെറ്റിയ
ഘടികാരമണി
ഭൂതകണ്ണാടിയില്‍
കണ്ടനേരം
ക്ലോകിലെ സൂചികള്‍
നേരമില്ലാതെ പായുമ്പോള്‍

സ്വയം
കൊഴിയുന്ന നേരമറിയാതെ
നേരയാക്കാന്‍ മറന്ന ചിലത്.....

പറയാന്‍ മറന്നത്
ഓര്‍ത്തെടുക്കാന്‍
ഒരു വാശിയോടെ
ക്ലോക്കിലെ സ്പ്രിങ്ങുകള്‍
മുറുകികൊണ്ടേയിരിക്കുന്നു

Wednesday, February 10, 2010

Wednesday, July 22, 2009

ബില്ലുകൾ
_______



ബില്ലടക്കാനുള്ള വരിയിലാണു ഞാൻ
പ്ലാസ്റ്റിക്കു സൗഹൃദം പല്ലിളിക്കുന്ന
വേനൽ കാഴ്ചകൾ

ഈ വരിയിലാണു നഷ്ട്സൗഹൃദങ്ങൾ
പൂത്തുലയുന്നുതും..
തളിർക്കുന്നുതും

ജീവിതം ബില്ലുകൾക്കിടയിലെ
നിശബ്ദദ്ദയാണു...

ബില്ലടച്ചവനു ഇനിയൊരു ബില്ലിനെ പേടി..
ബില്ലുകിട്ടാത്തവന്റെ മുറുമുറുപ്പുകൾ..

ബില്ലുകിട്ടിയ നിർഭാഗ്യവാന്റെ നെട്ടൊട്ടങ്ങൾ,
നെടുവീർപ്പുകൾ.. കാത്തിരുപ്പു.....

ഘടികാരമണി പുതിയ ബില്ലിനായി
കാതോർക്കുന്നു...

ബില്ലുകൾക്കിടയിലെ സമാന്ദ്ദര ജീവിതം
ശവപെട്ടിക്കു ബില്ലടക്കാൻ ഇനിയും കാശൊത്തിട്ടില്ല...

മണി വീണ്ടും ബില്ലിനായി മുഴങ്ങുകയാണൂ

Saturday, July 18, 2009

മരുഭൂമികൾ ഉണ്ടാവുന്നതു


ജീവിതം സംഭവിക്കയാണു
രാതിക്കും പകലിനുമിടയിലെ
ഓർമ്മതെറ്റുമാതിരി

പകൽ തിളക്കുന്നകഞ്ഞിപോലെ
വേവുന്നു
രാത്രിയോ...
ശീതികരണയന്ത്രത്തിന്റെ അലർച്ചയാകുന്നു
പണ്ടു
കടൽ താണ്ടിയവന്റെ
കടന്നൽ കുത്തേറ്റ മുഖം
കടമെടുത്ത ജീവിതം
വീണ്ടുമുരുളുകയാണു..
ഓട്ടകിണ്ണത്തിലെ
ജലം പോലെ..

ഇനിയുമൊരു മരുഭൂമിയുണ്ടെന്നൊരാൾ
പുതിയ പാസ്സ്പോർട്ടും
വിസയുമായി
വീണ്ടുമൊരു മരുപ്പച്ച..

കടൽ കടന്നവന്റ ദ്ദുഃഖം
കുടലെരിഞ്ഞവന്റെ
വേദനയാണു..
ബന്ധങ്ങൾ മുറുകുമ്പോൾ
പരദേശി വീണ്ടും..
മരുഭൂമികൾക്കായി
കാതോർത്തിർക്കുന്ന
ഒട്ടകങ്ങളാവുന്നു....

അറബിക്കൊ
പഴയ ഒട്ടകങ്ങളെ ഇപ്പൊഴും സംശയമാണു....

Wednesday, December 20, 2006

പ്രണാമം..

നിയോഗം പോലെ ഒരു ജന്മം..
ഭ്രാന്തിനും, നിദ്രക്കുമിടെയിലെവിടെയൊ
കൈവിട്ട പട്ടം..
നീ
പാതിരാ കുറുക്കനു കാവലിരുന്നവന്‍..
ഇവനു ഭൂമികാണിഛവന്‍..
യാത്ര പറയാന്‍ നേരമില്ലാതെ പോയവന്‍ ..
കുപ്പിചില്ലുകള്‍ക്കിടയില്‍
ജീവിതം വലിച്ചെറിഞ്ഞവന്‍
നിരാശയില്ല ..
ആശയില്ല ...
പരിഭവങ്ങളില്ലതെയീയനീതിമാരുടെ
ലോകം നീന്തികയറിയവന്‍.

ജീവിതം കയ്പ്പുന്നീരെത്ര കുടുപ്പിച്ചും
കൊടുംവരായികളെത്ര
വേട്ടയാടിചെങ്കിലും .
നാണയകമ്മട്ടത്തില്ലടികാട്ടങ്ങള്ല്ലോ
നിനക്കേറെപ്രിയം.

തന്തോന്നി..
കോന്തലയിലെ അവസാന
തുട്ടുമെടുത്തെറിയുക..
തിന്നെട്ടെ ലോകം..
ഗതികെട്ട ലോകം..
നിന്‍ അരുളപ്പാടുമാതിരി..

നന്ദി
നീ തന്ന നല്ലനാളുകള്‍ക്കു ..
കണ്ണീരുപ്പലിഞ്ഞ ഓര്‍മകള്‍ക്കു..
നീ മുഷിഞ്ഞ വസ്ത്രത്തിലെ
വെളുത്ത മാലാഖ...
നിനക്കീ കണ്ണീര്‍ പ്രണാമം