നിയോഗം പോലെ ഒരു ജന്മം..
ഭ്രാന്തിനും, നിദ്രക്കുമിടെയിലെവിടെയൊ
കൈവിട്ട പട്ടം..
നീ
പാതിരാ കുറുക്കനു കാവലിരുന്നവന്‍..
ഇവനു ഭൂമികാണിഛവന്‍..
യാത്ര പറയാന്‍ നേരമില്ലാതെ പോയവന്‍ ..
കുപ്പിചില്ലുകള്‍ക്കിടയില്‍
ജീവിതം വലിച്ചെറിഞ്ഞവന്‍
നിരാശയില്ല ..
ആശയില്ല ...
പരിഭവങ്ങളില്ലതെയീയനീതിമാരുടെ
ലോകം നീന്തികയറിയവന്‍.
ജീവിതം കയ്പ്പുന്നീരെത്ര കുടുപ്പിച്ചും
കൊടുംവരായികളെത്ര
വേട്ടയാടിചെങ്കിലും .
നാണയകമ്മട്ടത്തില്ലടികാട്ടങ്ങള്ല്ലോ
നിനക്കേറെപ്രിയം.
തന്തോന്നി..
കോന്തലയിലെ അവസാന
തുട്ടുമെടുത്തെറിയുക..
തിന്നെട്ടെ ലോകം..
ഗതികെട്ട ലോകം..
നിന്‍ അരുളപ്പാടുമാതിരി..
നന്ദി
നീ തന്ന നല്ലനാളുകള്‍ക്കു ..
കണ്ണീരുപ്പലിഞ്ഞ ഓര്‍മകള്‍ക്കു..
നീ മുഷിഞ്ഞ വസ്ത്രത്തിലെ
വെളുത്ത മാലാഖ...
നിനക്കീ കണ്ണീര്‍ പ്രണാമം
Wednesday, December 20, 2006
Subscribe to:
Posts (Atom)