Tuesday, February 23, 2010
നിലവിളികള്‍
നോക്കു
തീവണ്ടി കൂകുകയാണ്
ചരിഞ്ഞും,
കുലിങ്ങിയും
ചിലപ്പോള്‍
മുന്നോട്ടു
അല്ലെങ്കില്‍
പിന്നോട്ട് ....
ഉന്തിയ വയറുകളും
ഉള്ളിലാണ്ട കണ്ണുകളും
കണ്ടു
കരിഞ്ഞ വയലും,
മൊട്ടകുന്നും,
വറ്റിയ പുഴയും
കണ്ടു
വെള്ളമില്ലാത്ത
പുഴയ്ക്കു കുറുകെ
പാലം താണ്ടി
അതു കൂകിപായുന്നു
അന്തിമയക്കത്തിലെ
ആലോസരപെടുത്തലുകള്‍
കേട്ടാവാം കൂടെ
കുറുക്കനും, കുറുനരികളും,
കൊടിചിപട്ടികളും
കൂവുന്നത്...
നിരത്തിലെ
വിസര്‍ജ്യങ്ങളും
ഉണ്ണാത്ത ഉണ്ണികളെയും
കണ്ടു
കൊതിതീരാതെ
തീവണ്ടി കൂവുന്നത്...
ഒരു തിരുത്തോടെ
തീവണ്ടി പറഞ്ഞു...
ഇതെങ്ങിനെ
എരിവയറില്‍
തീയ്യെരിയുമ്പോള്‍
ഈ
കാഴ്ചകള്‍എന്നെ
വേട്ടയാടുമ്പോള്‍
ഇതെന്‍റെ
നിലവിളികള്‍
തീവണ്ടി കിതക്കുകയാണ്
ഒരു ആര്‍ത്തനാദം പോലെ
താണ്ടിയ ജീവിതം
ഓര്‍ത്ത്താകാം
Thursday, February 11, 2010
സമയത്തിനു കാവല്‍
നേരം തെറ്റിയ
ഘടികാരമണി
ഭൂതകണ്ണാടിയില്‍
കണ്ടനേരം
ക്ലോകിലെ സൂചികള്‍
നേരമില്ലാതെ പായുമ്പോള്‍
സ്വയം
കൊഴിയുന്ന നേരമറിയാതെ
നേരയാക്കാന്‍ മറന്ന ചിലത്.....
പറയാന്‍ മറന്നത്
ഓര്‍ത്തെടുക്കാന്‍
ഒരു വാശിയോടെ
ക്ലോക്കിലെ സ്പ്രിങ്ങുകള്‍
മുറുകികൊണ്ടേയിരിക്കുന്നു
ഘടികാരമണി
ഭൂതകണ്ണാടിയില്‍
കണ്ടനേരം
ക്ലോകിലെ സൂചികള്‍
നേരമില്ലാതെ പായുമ്പോള്‍
സ്വയം
കൊഴിയുന്ന നേരമറിയാതെ
നേരയാക്കാന്‍ മറന്ന ചിലത്.....
പറയാന്‍ മറന്നത്
ഓര്‍ത്തെടുക്കാന്‍
ഒരു വാശിയോടെ
ക്ലോക്കിലെ സ്പ്രിങ്ങുകള്‍
മുറുകികൊണ്ടേയിരിക്കുന്നു
Wednesday, February 10, 2010
Subscribe to:
Posts (Atom)